sensex

സെൻസെക്‌സിന് നേട്ടം; നിഫ്റ്റി 16,800നരികെ മുംബൈ: തുടക്കത്തിലെ ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരിസൂചികകളിൽ രണ്ടാംദിനവും നേട്ടം. സെൻസെക്സ് രാവിലെ ദുർബലമായ തുടക്കത്തിനുശേഷം 1025 പോയന്റിലധികം ഇടിഞ്ഞ് 54,833.50 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒടുവില്‍ 388.76 പോയന്റ് ഉയർന്ന് 56,247.28ലും നിഫ്റ്റി 135.50 പോയന്റ് ഉയര്‍ന്ന് 16,793.90ത്തിലും വ്യാപാരം അവസാനിപ്പിച്ചു. റഷ്യ-യുക്രെയ്ൻ ചർച്ചയാണ് വിപണിക്ക് ഉണർവായത്. റിലയൻസ് ഇൻഡസ്‌ട്രീസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ടൈറ്റൻ, എൻ.ടി.പി.സി, ഏഷ്യൻ പെയിന്റ്സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ ആൻഡ് ടി, ഇൻഫോസിസ്, സൺ ഫാർമ എന്നിവ നേട്ടത്തിലായി. ഡോ. റെഡ്ഡീസ്, ആക്സിസ് ബാങ്ക്, എം ആൻഡ് എം, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ടത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ യൂറോപ്യൻ ഓഹരികൾ കുത്തനെ ഇടിഞ്ഞു. അതേസമയം, ഏഷ്യൻ വിപണികൾ തുടക്കത്തിലെ നഷ്ടത്തിൽനിന്ന് കരകയറി ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച എണ്ണവിലയും ഉയർന്നു. യു.എസ് ബെഞ്ച്മാർക്ക് ക്രൂഡ് ബാരലിന് 4.7 ശതമാനം ഉയർന്ന് 95.92 ഡോളറും ബ്രെന്റ് ക്രൂഡ് 4.5 ശതമാനം ഉയർന്ന് ബാരലിന് 98.32 ഡോളറുമായി. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.33 രൂപയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.