അസി. കലക്ടർ എസ്. മോഹനപ്രിയ
കോഴിക്കോട്: തന്റെ ഇഷ്ടവിഷയം ഏതാണെന്ന് ഓരോ വിദ്യാർഥിയും തിരിച്ചറിയണമെന്ന് അസി. കലക്ടർ എസ്. മോഹനപ്രിയ. ഓരോ മേഖലയിലും തൊഴിലവസരങ്ങൾ ഉണ്ടെന്ന് തിരിച്ചറിയണം. ഇക്കാലത്ത് അതിനുള്ള അവസരങ്ങൾ ഏറെയാണ്. താൻ ഡോക്ടറായിട്ടും കൂടുതൽ ജനങ്ങളെ സേവിക്കാനാണ് കലക്ടർ ജോലി തെരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു. വെല്ലൂർ സി.എം.സി മെഡിക്കൽ കോളജിൽ ജോലി ചെയ്യവെ ലീവെടുത്താണ് സിവിൽ സർവിസ് പരീക്ഷയെഴുതിയത്.
പരീക്ഷ എഴുതി ആദ്യ തവണ സെലക്ഷൻ ലഭിക്കുകയും ചെയ്തു. ജോലി ലഭിച്ച് അഞ്ചോ പത്തോ വർഷം കഴിഞ്ഞാലും താൻ ആ ജോലിയിൽ തൃപ്തരാകുമോ എന്ന് അന്വേഷിക്കണം. ഏത് തൊഴിലാണെങ്കിലും സ്കിൽ സെറ്റ് ഉണ്ടാകണം. പഠനത്തിൽ മാത്രം സ്കിൽ പോരാ. വിവിധ മേഖലകളിൽ കഴിവുകൾ വളർത്തി ഹോളിസ്റ്റിക് ഡെവലപ്മെന്റ് ഉണ്ടാകണം. മത്സരപരീക്ഷകൾക്ക് ചെറുപ്പത്തിലേ തയാറെടുപ്പുകൾ നടത്തുന്നതിനാലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ പരീക്ഷകളിൽ മുൻനിരയിൽ എത്തുന്നതെന്നും അസി. കലക്ടർ എസ്. മോഹനപ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.