കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ ലോക്ഡൗണിന് സമാനമായി. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ എന്ന് ജില്ല ഭരണകൂടം മുൻകൂട്ടി അറിയിച്ചതിനാൽ ഭൂരിഭാഗം ആളുകളും നിയന്ത്രണങ്ങളുമായി സഹകരിച്ചു. സർക്കാർ -സ്വകാര്യ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതിനാൽ നഗരത്തിലുൾപ്പെടെ ഒരിടത്തും തിരക്കുണ്ടായിരുന്നില്ല.
അതേസമയം, ഒറ്റപ്പെട്ട ഭാഗങ്ങളിൽ ആളുകൾ പതിവുപോലെ പുറത്തിറങ്ങി. പൊലീസ് പേട്രാളിങ് സംഘമാണ് ഇത്തരക്കാരെ മടക്കിയയച്ചത്. ജില്ലയുടെ മുഴുവൻ ഭാഗങ്ങളിലും അതിരാവിലെ മുതൽ പൊലീസ് പരിശോധന കർശനമായിരുന്നു. ദേശീയ, സംസ്ഥാന, ജില്ല പാതകളിലെല്ലാം പിക്കറ്റുകൾ സ്ഥാപിച്ചാണ് പൊലീസ് വാഹന പരിശോധന നടത്തിയത്.
സെക്ടറൽ മജിസ്ട്രേട്ടുമാരും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും നിയന്ത്രണങ്ങൾ ലംഘിക്കുന്നതും തടയാൻ രംഗത്തുണ്ടായിരുന്നു. വാഹനപരിശോധനക്കിടെ അനാവശ്യമായി പുറത്തിറങ്ങിയവരെന്ന് കണ്ടെത്തിയവെര താക്കീതുനൽകിയാണ് വിട്ടയച്ചത്. പലർക്കും പിഴ ചുമത്തുകയും െചയ്തു. ഹയര്‍ സെക്കൻഡറി പരീക്ഷയേയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും മറ്റ് അവശ്യ സർവിസുകളെയും നിയന്ത്രണങ്ങൾ ഒരുതരത്തിലും ബാധിച്ചില്ല.
പൊതുവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്താത്തതിനാൽ ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ പൂർണ വിജനതയിലായിരുന്നില്ല. ആളുകൾ കുറവായിരിക്കും എന്നതടക്കം മുൻനിർത്തി ചുരുക്കം ബസുകളാണ് സർവിസ് നടത്തിയത്. കെ.എസ്.ആർ.ടി.സിയും ഷെഡ്യൂളുകൾ കുറച്ചിരുന്നു.
പരീക്ഷക്കുള്ള വിദ്യാർഥികളിൽ മിക്കവരെയും രക്ഷിതാക്കൾ തന്നെ സ്വന്തം വാഹനങ്ങളിൽ സ്കൂളുകളിലെത്തിക്കുകയായിരുന്നു. സർക്കാർ വകുപ്പുകളിലെ അവശ്യ സർവിസുകാർ തിരിച്ചറിയൽ കാർഡുകൾ കാണിച്ചാണ് യാത്രചെയ്തത്.
ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനം, പഴങ്ങള്‍, പച്ചക്കറികള്‍, പാലും പാലുല്പന്നങ്ങളും മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകൾ പ്രവർത്തിച്ചു.
റസ്റ്റാറൻറുകള്‍, ഭക്ഷണ ശാലകള്‍ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവ മാത്രമായി പ്രവര്‍ത്തിച്ചു. റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീര്‍ഘദൂര യാത്രക്കാർക്ക് സ്വകാര്യ, ടാക്സി വാഹനങ്ങളിൽ യാത്രാനുമതി ഉണ്ടായിരുന്നു. കോവിവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍, ഗൃഹപ്രവേശനം എന്നിവയും നടന്നെങ്കിലും ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.