കീഴ്മാട്: ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സി.പി.എമ്മിൽ നിന്നും പിടിച്ചെടുത്ത് യു.ഡി.എഫ്. കോൺഗ്രസ് പ്രതിനിധിയായ നാലാം വാർഡ് അംഗം റസീല ശിഹാബ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷയായിരുന്ന സ്നേഹ മോഹനൻ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിൽ സി.പി.എം അംഗം ഹിത ജയകുമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, സ്നേഹ മോഹനൻ ധനകാര്യ സ്ഥിരം സമിതിയിലേക്ക് മാറിയതോടെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ സി.പി.എമ്മിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇതോടെ യു.ഡി.എഫും വെൽഫെയർ പാർട്ടിയും ഹിത ജയകുമാറിനെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു.
ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് റസീല ശിഹാബ് അധ്യക്ഷയായത്. അംഗങ്ങളായ കെ.എ. ജോയ്, അബ്ദുൽ നജീബ് പെരിങ്ങാട്ട് എന്നിവർ റസീലക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും എൽ.ഡി.എഫ് അംഗമായ ഹിത ജയകുമാർ യോഗത്തിൽ നിന്നും വിട്ടു നിന്നതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.എ. മുജീബ്, തോപ്പിൽ അബു, ലിസി സെബാസ്റ്റ്യൻ, പി.വി. എൽദോ, എം.എം. സാജു, കെ.എ. ജോയ്, ടി.പി. അംബി, ഷാഹിദ അബ്ദുൽ സലാം, സതീശൻ കുഴിക്കാട്ട് മാലിൽ, സനില അഭിലാഷ്, മുഹമ്മദ് അസർ, അച്ചാമ്മ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.