1.പ്രസാദ്​ പൊതുറോഡിൽ കുളിച്ച്​ പ്രതിഷേധിക്കുന്നു 2.ചലപ്പുറം ഭജനകോവിൽ റോഡിൽ പൈപ്പ്​ പൊട്ടിയത്​ വാട്ടർ അതോറിറ്റി അധികൃതർ നന്നാക്കുന്നു

പ്രസാദി​െൻറ കുളി സമരം ഫലിച്ചു; ജല അതോറിറ്റി പൈപ്പ്​ നന്നാക്കി

കോഴി​ക്കോട്​: അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാവുന്നതിനെതിരെ യുവാവി​െൻറ കുളി പ്രതിഷേധം ഫലം കണ്ടു. ചലപ്പുറം ഭജനകോവിൽ റോഡിൽ ഒരുമാസത്തോളമായി പൈപ്പ്​ പൊട്ടി വൻതോതിൽ കുടിവെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർ ഞായറാഴ്​ച പൈപ്പ്​​ നന്നാക്കാനെത്തി. ഇന്ന്​ ബാക്കി പണിപൂർത്തിയാക്കുമെന്ന്​ അധികൃതർ പ്രതിഷേധക്കാരനെ അറിയിച്ചു.

പൊതുപ്രവർത്തകനും ​െഎ.ടി ജോലിക്കാരനുമായ പ്രസാദ്​ കണക്ക​ശ്ശേരിയുടെ പ്രതിഷേധ വീഡിയോ ആണ്​​ ഫലം കണ്ടത്​. പൊതുറോഡിൽ ഇൗ വെള്ളമുപയോഗിച്ച്​ കുളിച്ചായിരുന്നു പ്രതിഷേധം. വെള്ളത്തി​െൻറ വിലയെ കുറിച്ചും ജനങ്ങളുടെ പ്രയാസത്തെ കുറിച്ചും പ്രസാദി​െൻറ ഡയലോഗുകളും കുറിക്കു​കൊണ്ടു. 'വാട്ടർ അതോറിറ്റിയിൽ വിളിച്ച്​ പറഞ്ഞിട്ടും ഉദാസീന മറുപടിയാണ്​. എ​െൻറ വീട്ടിൽ ഏതായാലും ഇത്ര നല്ല വെള്ളമില്ല. അതുകൊണ്ട്​ ഞാൻ സ്ഥിരമായി ഇവിടെ വന്ന്​ കുളിക്കും' എന്നായിരുന്നു പ്രതിഷേധക്കാര​െൻറ പ്രഖ്യാപനം. വിഡിയോ വൈറലായതോടെ അധികൃതർ ഞായറാഴ്​ചയായിട്ടും ഇടപെട്ടു.

പി.ഡബ്ല്യു.ഡിയുമായുള്ള തർക്കമാണത്രെ ഇത്തരം പണികൾ വൈകാൻ കാരണം. പി.ഡബ്ല്യു.​ഡി നടപ്പാതക്കിടയിലായിരുന്നു വെള്ളം വൻതോതിൽ പാഴായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.