കഞ്ചാവുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: കൈതക്കലില്‍ നിന്ന് കഞ്ചാവ് കൈവശം വെച്ച യുവാവ് പിടിയില്‍. കായണ്ണ സ്‌കൂള്‍ പറമ്പില്‍ ലതീഷാണ് പൊലീസ് പിടിയിലായത്. ഇയാളുടെ പക്കലില്‍ നിന്നും 35ഗ്രാം വരുന്ന 11 പാക്ക് കഞ്ചാവ് കണ്ടെടുത്തത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കഞ്ചാവുമായി കൈതക്കലില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

പേരാമ്പ്ര, നടുവണ്ണൂർ ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തി വരുന്നതായ് എക്സൈസ് അധികൃതര്‍ പറഞ്ഞു.  ഇതിന് മുമ്പും ഇയാളെ കഞ്ചാവ് വില്‍പ്പന ചെയ്തതിന് അറസ്റ്റ്​ ചെയ്​തിരുന്നു. റെയ്ഡില്‍ സി. ഐ സുധീപ് കുമാര്‍, പ്രിവന്റീവ് ആഫീസര്‍ സബീര്‍ അലി, സി.ഇ.ഒ ഷൈജു എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Young man arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.