ചെമ്പക്കോട്ട് കാട്ടുപന്നി നശിപ്പിച്ച കൃഷി
Posted On
date_range Updated On
date_range ചെമ്പ്രയിൽ കാട്ടുപന്നി സംഘകൃഷി നശിപ്പിച്ചു
പേരാമ്പ്ര: ചെമ്പ്ര കോക്കുന്ന് മലയുടെ താഴെ ചെമ്പക്കോട്ട് രണ്ട് ഏക്കർ തരിശുഭൂമിയിൽ സി.പി.എം അമ്പാഴപ്പാറ ബ്രാഞ്ച് സുഭിക്ഷ കേരളം പദ്ധതിയിൽ ആരംഭിച്ച ഇടവിള കൃഷി കാട്ടുപന്നി നശിപ്പിച്ചു.
മരച്ചീനി, ചേന, കാച്ചിൽ എന്നിവയാണ് പന്നി നശിപ്പിച്ചത്. ഏകദേശം 50,000 രൂപയുടെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ചുറ്റുവശങ്ങളിലും സ്ഥാപിച്ച സംരക്ഷണ വേലി കുത്തിപ്പൊളിച്ചാണ് പന്നിക്കൂട്ടം കൃഷിയിടത്തിൽ കയറുന്നത്.
കാട്ടുമൃഗങ്ങളുടെ ശല്യം തടഞ്ഞ് കൃഷി സംരക്ഷിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും സി.പി.എം അമ്പാഴപ്പാറ ബ്രാഞ്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.