Posted On
date_range Updated On
date_range ചെറുവണ്ണൂരിൽ കിണർ വെള്ളം തിളച്ച് മറിയുന്നു
പേരാമ്പ്ര: ചെറുവണ്ണൂരിൽ കിണറിലെ വെള്ളം തിളച്ച് മറിയുന്നത് നാട്ടുകാർക്ക് വിസ്മയ കാഴ്ച്ചയായി. ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ പൂവന്‍ കുന്നുമ്മേല്‍ ആബിദിന്‍റെ വീട്ടുവളപ്പിലെ കിണറിലെ വെള്ളമാണ് തിളച്ചു മറിയുന്നത്.
വെള്ളത്തിന് നിറമാറ്റവും സംഭവിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ മുതലാണ് കിണര്‍ വെള്ളത്തിന്‍റെ രൂപ മാറ്റം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നാലടിയോളം വെളളമുയര്‍ന്നിരുന്നു. വാര്‍ത്ത അറിഞ്ഞതോടെ നിരവധി ആളുകളാണ് ഈ വിസ്മയ കാഴ്ച കാണാനെത്തുന്നത്.
വൈകീട്ടോടെ തിളച്ച് മറിയുന്നതിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. രാധ, വാർഡ് മെംബർ ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ജിയോളജി വകുപ്പിനെ വിവരമറിയിച്ചതായും പരിശോധന നടത്താൻ അവർ തിങ്കളാഴ്ച എത്തുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.