കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

പേ​രാ​മ്പ്ര: വാ​ളൂ​ർ ന​ടു​ക്ക​ണ്ടി പാ​റ​ക്ക് സ​മീ​പം കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്​​നി ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.കേ​ളോ​ത്ത് അ​ബൂ​ബ​ക്ക​റി‍െൻറ ഒ​രു വ​യ​സ്സു​ള്ള പ​ശു​വാ​ണ് അ​യ​ൽ​വാ​സി​യാ​യ കേ​ളോ​ത്ത് മീ​ത്ത​ൽ ല​തീ​ഷി‍െൻറ വീ​ട്ടു​വ​ള​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ​ത്. നാ​ട്ടു​കാ​ർ ഏ​റെ​നേ​രം ശ്ര​മി​ച്ചി​ട്ടും എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന​യി​ൽ വി​വ​രം അ​റി​യി​ച്ചു.

പേ​രാ​മ്പ്ര​യി​ൽ​നി​ന്ന്​ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഭ​ക്ത​വ​ത്സ​ല‍െൻറ നേ​തൃ​ത്വ​ത്തി​ൽ സേ​ന സ്ഥ​ല​ത്തെ​ത്തു​ക​യും ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ ഷി​ഗി​ലേ​ഷ്, ഷി​ഗി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി ഹോ​സ്ബെ​ൽ​റ്റും റോ​പ്പും ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ കെ. ​സു​നി​ൽ, സു​ധീ​ഷ്, ഹോ​ഗാ​ർ​ഡ് രാ​ജീ​വ​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി‍െൻറ ഭാ​ഗ​മാ​യി.

Tags:    
News Summary - The cow that fell into the well was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.