Posted On
date_range Updated On
date_range വയോധികന്റെ കാലില്‍ ബസ് കയറി
പേരാമ്പ്ര: ബസ് തട്ടി വയോധികന്റെ കാലിന് ഗുരുതര പരിക്കേറ്റു. മുളിയങ്ങല്‍ പനമ്പ്ര കോളനിയില്‍ കേശവന് (75) ആണ് പരിക്കേറ്റത്. പേരാമ്പ്ര ബസ് സ്റ്റാൻഡില്‍ ചൊവ്വാഴ്ച 10ഓടെയാണ് സംഭവം. സ്റ്റാൻഡില്‍നിന്ന് പുറത്തേക്ക് എടുക്കുകയായിരുന്ന ബസിന്റെ മുന്‍ചക്രം വയോധികന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
പേരാമ്പ്ര - കൂട്ടാലിട- ബാലുശ്ശേരി റൂട്ടിലോടുന്ന പ്രണവം എന്ന ബസാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹത്തിന്റെ കാല്പാദം ചതഞ്ഞരഞ്ഞ നിലയിലാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.