Posted On
date_range Updated On
date_range ചക്കിട്ടപാറയിൽ കാട്ടു പന്നി ബൈക്ക് യാത്രികനെ ആക്രമിച്ചു
പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു. മാത്തൂർ റോഡ് മുക്കിൽ ശനിയാഴ്ച വൈകീട്ടു ഏഴരയോടെയാണു സംഭവം. മാളിയേക്കൽ ഹില്ലാരിയോസിൻ്റെ മകൻ ബിജോയ് ജോസി(ഉണ്ണി -30)നാണ് അപകടമുണ്ടായത്.
ചക്കിട്ടപാറ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി മാത്തൂർ വയലിലെ വീട്ടിലേക്കു വരുന്ന വഴി റോഡിൻ്റെ വശത്തു നിന്നു കാട്ടുപന്നി പാഞ്ഞു വരികയായിരുന്നു. ബിജോയ് സഞ്ചരിച്ച ബുള്ളറ്റിൽ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ തെറിച്ചു വീണ ബിജോയിക്ക് ഇടതു തോളെല്ലിനും കൈകാലുകൾക്കും പരിക്ക് പറ്റി. ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചക്കിട്ടപാറ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും തുടർന്നു പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.