പ്രതീകാത്മക ചിത്രം (Stock Image)

കഞ്ചാവുമായി ആറുപേർ പിടിയിൽ

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വു​മാ​യി ആ​റു​പേ​രെ ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡ് പി​ടി​കൂ​ടി. തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​റാ​ണ​ത്ത് അ​ർ​ഷാ​ദ്, തെ​ക്കേ​ക​ണ്ണ​മ്പ​ള്ളി യാ​ക്കൂ​ബ്, ചെ​റു​കു​നി​യി​ൽ മു​നീ​ർ, കൈ​ത​ക്ക​ൽ നെ​ല്ലു​വേ​ലി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി യൂ​സ​ഫ്, വെ​ള്ളി​യൂ​ർ കൊ​ള​പ്പോ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​നാ​ഥ്, വെ​ള്ളി​യൂ​ർ വെ​ള്ള​രി​യി​ൽ വീ​ട്ടി​ൽ അ​ജി​ൽ ജെ. ​മ​നോ​ജ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പേ​രാ​മ്പ്ര സ്റ്റേ​ഷ​നി​ൽ നാ​ല് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. യു​വാ​ക്ക​ളി​ൽ ചി​ല​ർ മു​മ്പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം മാ​ത്രം ല​ഹ​രി ഉ​പ​യോ​ഗി​ച്ച് അ​ഞ്ചി​ല​ധി​കം യു​വാ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ർ​വി​ന്ദ് സു​കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പേ​രാ​മ്പ്ര ഡി​വൈ.​എ​സ്.​പി അ​റി​യി​ച്ചു.

Tags:    
News Summary - Six people arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.