കായണ്ണയിൽ സഹോദരങ്ങൾ മത്സര രംഗത്ത്

പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സഹോദരങ്ങൾ. ഏഴാം വാർഡിൽനിന്നും ജനവിധി തേടുന്ന എൻ. ചന്ദ്ര​െൻറ സഹോദരിയാണ് 11ാം വാർഡിൽ നിന്നും ജനവിധി തേടുന്ന ആലോറച്ചാലിൽ ഗീത. ചന്ദ്രൻ മത്സര രംഗത്ത് പുതുമുഖമാണെങ്കിലും ഗീത ഒരു തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്​. തെരഞ്ഞെടുക്കപ്പെട്ടില്ല.

ചന്ദ്രൻ എഴാം വാർഡിൽ ത്രികോണ മത്സരമാണ് നേരിടുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോൺഗ്രസിനെ വിജയ തീരത്തെത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് പാർട്ടി നൽകിയത്. കഴിഞ്ഞ തവണ എട്ട് വോട്ടിന് കോൺഗ്രസ് പരാജയപ്പെട്ട സീറ്റ് പിടിച്ചെടുക്കാനുള്ള ചുമതലയാണ്​ ഗീതക്കുള്ളത്. ഇവരുടെ സഹോദരനായ എൻ. കുഞ്ഞിക്കണ്ണൻ 2010ലെ തെരഞ്ഞെടുപ്പിൽ 12ാം വാർഡിൽ നിന്ന് എട്ടുവോട്ടിനാണ് പരാജയപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.