Posted On
date_range Updated On
date_range ലൈംഗികാക്രമണം; ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു
പേരാമ്പ്ര: യാത്രക്കാരിയായ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമണം നടത്തിയ സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുവണ്ണാമൂഴി കൂവ്വപ്പൊയില്‍ പൂവ്വാറേമ്മല്‍ റിജിലിനെയാണ് (30) പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.
ലൈംഗിക ഉദ്ദേശ്യത്തോടെ കൈക്ക് കയറിപ്പിടിച്ചു എന്ന പ്ലസ്‌വണ്‍ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.