Posted On
date_range Updated On
date_range കരുതൽമേഖല: കൂരാച്ചുണ്ടിൽ ഇന്ന് റാലി
പേരാമ്പ്ര: കരുതൽമേഖല സർവേ റിപ്പോർട്ടിനെതിരെ പ്രശ്നബാധിത മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധ പരിപാടി തിങ്കളാഴ്ച കൂരാച്ചുണ്ടിൽ നടക്കും.
ഉച്ച രണ്ടിന് ജനജാഗ്രത യാത്ര കേരള കർഷക അതിജീവന സംയുക്ത സമിതി ഭാരവാഹികളായ ബോണി ജേക്കബ്, ജോൺസൺ തോമസ് പൂകമല എന്നിവരുടെ നേതൃത്വത്തിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോടുനിന്നും, കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്തുനിന്ന് സുമിൻ എസ്. നെടുങ്ങാടൻ, കുര്യൻ ചെമ്പനാനി എന്നിവരുടെ നേതൃത്വത്തിലും ആരംഭിക്കും. വൈകീട്ട് അഞ്ചിന് മഹാറാലിയോടെ കൂരാച്ചുണ്ടിൽ സംഗമിക്കും.
പൊതുസമ്മേളനം താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. വിവിധ കർഷക നേതാക്കൾ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.