അനീഷ്
അനീഷിെൻറ കുടുംബത്തിനായി നാടിെൻറ താങ്ങ്
പേരാമ്പ്ര: വിദ്യാർഥികളായ രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്ന മരുതേരി കടുക്കാടുമ്മല്‍ അനീഷിെൻറ (42) മരണത്തോടെ പ്രയാസത്തിലായ കുടുംബത്തിന് കൈത്താങ്ങാവാൻ നാടൊരുങ്ങുന്നു. കൂലിപ്പണിക്കാരനായിരുന്ന അനീഷ് നിത്യവും പണിക്ക് പോയായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അനീഷ് മരിച്ചതോടെ ഈ കുടുംബത്തിന് നിത്യവൃത്തിക്കുപോലും ഗതിയില്ലാതായി. ഈ സാഹചര്യത്തിൽ അനീഷിെൻറ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം യു.സി. അനീഫ (ചെയർ), പി.സി. സജിദാസ് (ജന. കണ്‍), ഒ.ടി. രാജു (ട്രഷ) എന്നിവര്‍ ഭാരവാഹികളായാണ് കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചത്. ഫണ്ട് സമാഹരണത്തിനുവേണ്ടി കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ശാഖയിൽ എന്ന നമ്പറിൽ 40173101038134 (IFSC CODE: KLGB0040173 ) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.