നെല്യാടിക്കണ്ടി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ്
കുടിവെള്ളം നിലച്ച് നെല്യാടിക്കണ്ടി കോളനി
പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ പുറ്റംപൊയിൽ നെല്യാടിക്കണ്ടി കുടിവെള്ള പദ്ധതി പ്രവർത്തനം നിലച്ചതോടെ കോളനിവാസികൾ ദുരിതത്തിലായി. പ്രദേശത്തെ ജനങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. പദ്ധതിയുടെ കിണറും പമ്പ് ഹൗസും പാണ്ടിക്കോടാണ് സ്ഥിതി ചെയ്യുന്നത്.
പുറ്റംപൊയിൽ വൃന്ദാവൻ എ.യു.പി സ്കൂളിനു സമീപമാണ് ടാങ്ക് സ്ഥാപിച്ചത്. മോട്ടോർ തകരാറിലായതോടെയാണ് കുടിവെള്ളം നിലച്ചത്. കുടിവെള്ളം മുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നടപടി സ്വീകരിക്കാത്തതിൽ എൻ.സി.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. യോഗം സംസ്ഥാന സെക്രട്ടറി പി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാബു കൈതാവിൽ അധ്യക്ഷത വഹിച്ചു. എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് സഫ മജീദ്, പ്രദീഷ് നടുക്കണ്ടി, മോഹനൻ എരവട്ടൂർ, എൻ.കെ. സുരേഷ്, നടുക്കണ്ടി രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.