Posted On
date_range Updated On
date_range വയോജനങ്ങൾക്ക് മൊബൈൽ മെഡിക്കൽ യൂനിറ്റ്
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള മൊബൈൽ മെഡിക്കൽ യൂനിറ്റിന്റെ ഉദ്ഘാടനം പേരാമ്പ്ര പെൻഷൻ ഭവനിൽ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫിസർ ഡോ. കെ. ഗോപാലകൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ മനോജ് കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് വികസന സമിതി ചെയർമാൻ കെ. സജീവൻ, ബ്ലോക്ക് അംഗങ്ങളായ കെ.കെ. വിനോദൻ, പി.ടി. അഷറഫ്, കെ.കെ. ലിസി, കെ. അജിത പ്രഭാശങ്കർ, വഹീദ പാറേമൽ, എം. കുഞ്ഞമ്മത്, ആർ.കെ. മുനീർ, പി.എസ്. സുനിൽ, സി.ഡി. പ്രകാശ്, കെ. തറുവയ് ഹാജി, ബാബു കൈലാസ്, കെ.വി. രാഘവൻ നായർ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പഞ്ചായത്തംഗം സെൽമ നൻമനകണ്ടി എന്നിവർ സാസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.