ആൾദൈവങ്ങൾക്കെതിരെ കായണ്ണയിൽ കോൺഗ്രസ് സംഘടിപ്പിച്ച ദീപ പ്രതിരോധം
Posted On
date_range Updated On
date_range ആൾദൈവങ്ങൾക്കെതിരെ ദീപ പ്രതിരോധം
പേരാമ്പ്ര: ആൾദൈവങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപ പ്രതിരോധം തീർത്തു. ആൾദൈവം കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവിയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്.
ക്ഷേത്രത്തിന്റെ മറവിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സമരത്തിന് മണ്ഡലം പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ, എം. ഋഷികേശൻ, പി.പി. ശ്രീധരൻ, പുതിയോട്ടിൽ വിനയ, റീന വെള്ളച്ചാലിൽ, വിനോദിനി ടീച്ചർ, പി.സി. ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.