Posted On
date_range Updated On
date_range കോൺഗ്രസിൽ ചേർന്ന മുൻ സി.പി.എം നേതാവിന് മർദനമേറ്റു
പേരാമ്പ്ര: അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ സി.പി.എം നേതാവിന് മർദനമേറ്റു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. കെ. അജീഷിനാണ് മർദനമേറ്റത്.
ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ തിങ്കളാഴ്ച വൈകീട്ട് രയരോത്ത് മുക്കിൽവെച്ചാണ് സംഭവം. മർദനമേറ്റ അജീഷ് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സി.പി.എം. പ്രവർത്തകനാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. മധുകൃഷ്ണനും മണ്ഡലം പ്രസിഡൻറ് പി.എം. പ്രകാശനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.