Posted On
date_range Updated On
date_range മത്സ്യമാർക്കറ്റ് സംഘർഷം: ആറു പേർകൂടി അറസ്റ്റിൽ
പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാർക്കറ്റ് സംഘർഷവുമായി ബന്ധപ്പെട്ട് ആറു പേരെ കൂടി പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ പാറാട്ടുപാറ അഭിജിത്ത്, തെക്കേപ്പറമ്പിൽ മുസ്തഫ, തെക്കേപ്പറമ്പിൽ അർജുൻ, ഷമീർ മരുതോറച്ചാലിൽ, മുസ്ലിം ലീഗ് പ്രവർത്തകരായ പന്തിരിക്കര കയനോത്ത് ഷരീഫ്, പേരാമ്പ്ര മഠത്തിൽ മീത്തൽ ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം, മുസ്ലിം ലീഗ് പാർട്ടികളിൽപെട്ട എട്ടുവീതം ആളുകളാണ് പിടിയിലായത്. 50 പേർ കേസിൽ പ്രതികളാണ്. സംഘർഷത്തെ തുടർന്ന് മത്സ്യമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.