ജോബിൻ
Posted On
date_range Updated On
date_range ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ആളെ അറസ്റ്റ് ചെയ്കു; പ്രതി നഴ്സ്
പേരാമ്പ്ര: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു ജോലി ചെയ്ത യുവാവിനെ പേരാമ്പ്രയിലെ വാടക വീട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂലയിൽ ജോബിനാണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേനയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. അമ്പലവയൽ പൊലീസിനു ലഭിച്ച പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.