കിഴക്കന്‍ പേരാമ്പ്രയില്‍ കണ്ടെത്തിയ വ്യാജബോംബ്
കിഴക്കൻ പേരാമ്പ്രയില്‍ വ്യാജ ബോംബ്
പേരാമ്പ്ര : കഴിഞ്ഞ ദിവസങ്ങളില്‍ ബോംബാക്രമണങ്ങള്‍ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്ത കിഴക്കന്‍ പേരാമ്പ്രയില്‍ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.
കിഴക്കന്‍ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികില്‍ സ്റ്റീല്‍ ബോംബിനോട് സാദൃശ്യമുള്ള രണ്ട് പാത്രങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച 11 മണിയോടെ നാട്ടുകാരാണ് ഇവ കാണുന്നത്.
റോഡിന് സമീപത്തെ മതിലിനു മുകളിലും റോഡിലുമാണ് പാത്രങ്ങള്‍ ഉണ്ടായിരുന്നത്. ഉടന്‍ പെരുവണ്ണാമൂഴി പൊലീസില്‍ വിവരമറിയിക്കുകയും സബ് ഇന്‍സ്പെക്ടര്‍ എ.കെ. ഹസ്സെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
നാദാപുരത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ് ഇവ കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി കൊണ്ടുപോയി. ചേലക്കാട് ക്വാറിയില്‍ നടത്തിയ പരിശോധനയില്‍ ഇത് ബോംബല്ലെന്നും സ്റ്റീല്‍ പാത്രത്തില്‍ എംസാൻറ് നിറച്ചതാണെന്നും മനസ്സിലായി.
കഴിഞ്ഞ ദിവസം വിളയാട്ടുകണ്ടി മുക്കില്‍ മുസ്ലിംലീഗ് ഓഫിസിനു നേരെ ബോംബാക്രമണവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.