മൂ​രി​കു​ത്തി​യി​ൽ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു

പേ​രാ​മ്പ്ര: മൂ​രി​കു​ത്തി​യി​ൽ വീ​ടി​ന് നേ​രെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞു. ത​യ്യു​ള്ള​പ​റ​മ്പി​ൽ ഫാ​ത്തി​മ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.30ഓ​ടെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ത്. ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല.

പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ്ഫോ​ട​ക​ശേ​ഷി കു​റ​ഞ്ഞ പ​ട​ക്ക​മാ​ണ് എ​റി​ഞ്ഞ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡോ​ഗ് സ്ക്വാ​ഡ്, ബോം​ബ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - Explosives thrown at house in Murikuthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.