പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കായണ്ണയില്‍ ലീഗ് പ്രവർത്തകരുടെ വീടുകള്‍ക്കുനേരെ സ്ഫോടകവസ്തു എറിഞ്ഞു
പേരാമ്പ്ര: കോഴിക്കോട് കായണ്ണയില്‍ രണ്ട് മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ചൊവ്വാഴ്ച അർധരാത്രി സ്ഫോടകവസ്തു എറിഞ്ഞു. കായണ്ണ ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ് പള്ളിത്താഴ കുഞ്ഞിമുഹമ്മദ്, ലീഗ് പ്രവര്‍ത്തകന്‍ കുരുടിച്ചിക്കണ്ടി മുഹമ്മദ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് അക്രമം നടന്നത്.
വീടിെൻറ വരാന്തയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ തകര്‍ന്നു. പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
സാമൂഹിക വിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.