പേരാമ്പ്ര വാല്യക്കോട് സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ട നിലയിൽ
Posted On
date_range Updated On
date_range പേരാമ്പ്രയിൽ സി.പി.എം ഓഫീസിന് തീയിട്ടു; പിന്നിൽ കോൺഗ്രസെന്ന്
പേരാമ്പ്ര: വാല്യക്കോട് സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. ഇന്നലെ രാത്രി 12.30 ന് ശേഷമാണ് സംഭവം.
ഇതുവഴി പോകുന്നയാളാണ് ഓഫീസില്‍ തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സി.പി.(എം ആരോപിച്ചു. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളായി പേരാമ്പ്ര മേഖലയിൽ സി.പി.എം-യു.ഡി.എഫ് സംഘർഷാന്തരീക്ഷം നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.