Posted On
date_range Updated On
date_range കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ ചെക്കോട്ടി നിര്യാതനായി
പേരാമ്പ്ര: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രി ടി. പി. രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഭാര്യ പിതാവുമായ എം.കെ ചെക്കോട്ടി (96) നിര്യാതനായി.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൊച്ചാട് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: എം.കെ കല്യാണി (മുൻ ഗ്രാമപഞ്ചായത്തംഗം) മക്കൾ: എം.കെ പ്രകാശൻ, എം.കെ ശശി, പ്രസന്നൻ, മധു, എം.കെ നളിനി (സി.പി.എം ജില്ലാ കമ്മിറ്റി അംഗം), ശ്യാമള, രാഗിണി. മറ്റ് മരുമക്കൾ ഗീത, പ്രേമ, ഡെസി, സലില, കുഞ്ഞിരാമൻ, ബാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.