മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് ടി. ചന്ദ്രൻ മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറുന്നു
Posted On
date_range Updated On
date_range 60ാം പിറന്നാളിൽ 60 പേരുടെ വാക്സിന് പണം നൽകി ചന്ദ്രൻ
പേരാമ്പ്ര: അറുപതാം പിറന്നാൾ ദിനത്തിൽ 60 പേർക്ക് കോവിഡ് വാക്സിനെടുക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് വെള്ളിയൂരിലെ ടി. ചന്ദ്രൻ. 36,000 രൂപയാണ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഏൽപിച്ചത്.
കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വിരമിച്ച ചന്ദ്രൻ ഇപ്പോൾ വെള്ളിയൂർ ക്യാപ്റ്റൻ ലക്ഷ്മി ട്രസ്റ്റിെൻറ ട്രഷററാണ്. പ്രളയസമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം ഒരുലക്ഷം രൂപ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.