Posted On
date_range Updated On
date_range കാർ കനാലിലേക്ക് മറിഞ്ഞ് നാലംഗ കുടുംബത്തിന് പരിക്കേറ്റു
പേരാമ്പ്ര: മുളിയങ്ങൽ - വാല്യക്കോട് കനാൽ റോഡിൽ വയലാളി താഴെ കാർ കനാലിലേക്ക് മറിഞ്ഞ് നാലംഗ കുടുംബത്തിന് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 7.30നായിരുന്നു അപകടം. വടകര ഇൻഡസ് ബാങ്ക് ജീവനക്കാരൻ ബിജു, ഭാര്യ രമ്യ, മക്കളായ ഗായതി കൃഷ്ണ, ധ്യാൻ ഗോപാൽ എന്നിവർക്കാണ് പരുക്കേറ്റത്.
എല്ലാവരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ചേനോളിയിൽ നിന്ന് വടകരക്ക് പോകുമ്പോഴാണ് അപകടം. കാറിന്‍റെ പിന്നിലിരിക്കുന്ന മകളുടെ കഴുത്ത് ഗ്ലാസ് ഡോറിൽ കുടുങ്ങിയപ്പോൾ ഡ്രൈവറായ ബിജു തിരിഞ്ഞു നോക്കിയപ്പോളാണ് നിയന്ത്രണം വിട്ടത്.
പേരാമ്പ്ര ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ക്രെയിൻ ഉപയോഗിച്ച് കാർ കനാലിൽ നിന്നും കയറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.