Posted On
date_range Updated On
date_range കിഴക്കൻ പേരാമ്പ്ര കടവരാന്തയിൽ ബോംബ് കണ്ടെത്തി
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് യു.പി സ്കൂളിനു സമീപം കടവരാന്തയിൽ ബോംബ് കണ്ടെത്തി. ഇവിടെയുള്ള ടെയ്ലറിങ് ഷോപ്പിെൻറ ഷട്ടറിനോടു ചേർന്നായിരുന്നു ബോംബ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കപ്പാസിറ്ററിെൻറ ആകൃതിയിലുള്ള ബോംബ് ശ്രദ്ധയിൽപെട്ടത്. ഉടൻ പെരുവണ്ണാമൂഴി പൊലീസിൽ വിവരമറിയിച്ചു.
പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒരു മാസം മുമ്പ് ഇതിനു സമീപത്ത് കണ്ണിപ്പൊയിലിൽ കനാലിനടുത്ത് സ്റ്റീൽ ബോംബ് സ്ഫോടനം നടന്നിരുന്നു. പരിശോധനയിൽ പൊട്ടാത്ത ഒരു ബോംബും കിട്ടിയിരുന്നു. ഇതിെൻറ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിരന്തരം ബോംബുകൾ കണ്ടെത്തുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ബോംബുണ്ടെന്ന വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്ത് എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.