വാളൂർ കൊലപാതകക്കേസിലെ പ്രതി മുജീബ് റഹ്മാനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ തടിച്ചുകൂടിയ ജനം
അനുവിെന്റ കൊലപാതകം: തെളിവെടുപ്പിൽ രോഷം അണപൊട്ടി
പേരാമ്പ്ര: വാളൂർ കുറുങ്കൊടി മീത്തൽ അനു (26) എന്ന അംബികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊണ്ടോട്ടി മുജീബുമായി പൊലീസ് വാളൂരിൽ തെളിവെടുപ്പ് നടത്തി.
പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വാളൂരിലെയും സമീപപ്രദേശങ്ങളിലെയും സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. വൻ പൊലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചത്.
ജനങ്ങളെ നിയന്ത്രിക്കാനായി പൊലീസ് വടംകെട്ടി സുരക്ഷയൊരുക്കി. യുവതിയെ ബൈക്കിൽ കയറ്റിയ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിനുസമീപം വണ്ടപ്പുറം ഭാഗത്ത് എത്തിച്ചാണ് ആദ്യം തെളിവെടുത്തത്. തുടർന്ന് കൊലചെയ്ത അള്ളിയോറ താഴെ വയലിൽ വൈകീട്ട് നാലുമണിയോടെ എത്തിച്ചു. പ്രതിയെ ബസിൽനിന്ന് പുറത്തേക്ക് ഇറക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെ കൂക്കിവിളിച്ചും ചീത്തവിളിച്ചുമാണ് എതിരേറ്റത്.
പ്രതിയെ കൊണ്ടുവന്നാൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ഒരുവിധ പ്രകോപനവും ഉണ്ടാവില്ലെന്ന് നാട്ടുകാരുടെ ഉറപ്പ് ലഭിച്ച ശേഷമാണ് പ്രതിയെ എത്തിച്ചതെങ്കിലും ഇയാളെ കണ്ടതോടെ ജനങ്ങളുടെ നിയന്ത്രണം നഷ്ടമായി. ചീത്തവിളിയോടെ തുടങ്ങിയ ആക്രോശം കല്ലേറിലേക്ക് മാറിയപ്പോൾ പ്രതിയെ ഉടൻ പൊലീസ് വാഹനത്തിലേക്ക് കയറ്റി രക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.