ആക്രമണത്തിൽ വരാന്തയുടെ ഗ്ലാസ് തകർന്നനിലയിൽ
Posted On
date_range Updated On
date_range പന്തിരിക്കരയിൽ വീടിനുനേരെ ആക്രമണം
പേരാമ്പ്ര: പന്തിരിക്കരയിൽ പ്രവാസിയുടെ വീടിനുനേരെ ആക്രമണം. മദ്റസ റോഡിനു സമീപത്തെ മണ്ണാറത്ത് ജാബിറിന്റെ വീടിനുനേരെ തിങ്കളാഴ്ച പുലർച്ച രണ്ടിനായിരുന്നു ആക്രമണം. മുൻവശത്തെ വരാന്തയുടെ ചാരുപടിക്കു താഴെ സ്ഥാപിച്ച ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ ആക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസിനു കൈമാറിയിട്ടുണ്ട്. ആക്രമികളെ പൊലീസ് തിരിച്ചറിഞ്ഞു. അന്വേഷണം ഊർജിതമാക്കിയതായി പെരുവണ്ണാമൂഴി പൊലീസ് അറിയിച്ചു. ജാബിറിന്റെ അനുജനുമായുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.