ചികിത്സയിലായ ഹാർദവ്

ഏ​ഴു മാ​സം പ്രാ​യ​മാ​യ ഹാ​ർ​ദ​വി​െൻറ ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ട​ത് 40 ല​ക്ഷം; കാരുണ്യം തേടി നിർധന കുടുംബം

പ​യ്യോ​ളി: ഏ​ഴു മാ​സം പ്രാ​യ​മാ​യ ഹാ​ർ​ദ​വി​െൻറ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള മ​ജ്ജ​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കു​വേ​ണ്ട​ത് 40 ല​ക്ഷം രൂ​പ. പി​ഞ്ചോ​മ​ന​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മ​റ്റു പോം​വ​ഴി​ക​ളൊ​ന്നു​മി​ല്ലാ​ത്ത നി​ർ​ധ​ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്ക​യാ​ണ്.

തി​ക്കോ​ടി പാ​ലൂ​ർ ബ​സ് സ്​​റ്റോ​പ്പി​നു സ​മീ​പം താ​മ​സ​ക്കാ​രാ​യ കാ​ട്ടി​ൽ രാ​ജീ​വ​െൻറ​യും ധ​ന്യ​യു​ടെ​യും മ​ക​നാ​ണ് ഹാ​ർ​ദ​വ്. ജ​നി​ച്ച​ത് മു​ത​ൽ പ്ര​തി​രോ​ധ​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട​താ​ണ് ഹാ​ർ​ദ​വ് നേ​രി​ടു​ന്ന രോ​ഗാ​വ​സ്ഥ . മ​ജ്ജ​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് പ്ര​തി​വി​ധി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ഇ​പ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ട്ടി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​യ പി​താ​വ് രാ​ജീ​വ​െൻറ ശ​മ്പ​ളം ഒ​ന്നി​നും തി​ക​യി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹ​മീ​ദ് പ​തി​നൊ​ന്ന് ക​ണ്ട​ത്തി​ൽ ചെ​യ​ർ​മാ​നാ​യും, പി.​എം. ജ​യ​രാ​ജ് ക​ൺ​വീ​ന​റാ​യും, എ.​കെ. ഷൈ​ജു ട്ര​ഷ​റ​റാ​യും ഹാ​ർ​ദ​വ് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​െൻറ തി​ക്കോ​ടി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട് ന​മ്പ​ർ : 0188-04242773-195001 IFSC: CSBK0000188. MICRO - 673047152

Tags:    
News Summary - Seven month old Hardev needs Rs 40 lakh for surgery; Poor family seeking help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.