പയ്യോളി ടൗണിന് സമീപം പൊലീസ് സ്റ്റേഷന് മുന്നിൽ ദേശീയപാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട്
മഴ പെയ്താൽ ദേശീയപാത പുഴ
പയ്യോളി: മഴ വീണ്ടും ശക്തമായതോടെ പയ്യോളിയിൽ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങുന്നത് പതിവായി. ബുധനാഴ്ച വൈകീട്ടോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് ടൗണും പരിസരവും വെള്ളത്തിൽ മുങ്ങിയത്. പയ്യോളി പൊലീസ് സ്റ്റേഷന് മുന്നിലാണ് പുഴക്ക് സമാനമായ രീതിയിൽ കൂറ്റൻ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഓവുചാലുകളുടെയും കലുങ്കുകളുടെയും നിർമാണം പൂർത്തിയാകാത്തതാണ് ദുരിതത്തിന് കാരണം. പൊലീസ് സ്റ്റേഷന് മുന്നിലും സമാന രീതിയിൽ സർവിസ് റോഡുകളുടെയും ഓവുചാലുകളുടെയും നിർമാണ പ്രവൃത്തി നടക്കുന്നത് കാരണം വെള്ളമൊഴുകിപ്പോവാൻ മാർഗമില്ലാതായി. ഒരു മാസം മുമ്പ് മഴ ശക്തമായ സമയത്ത് ടൗണിന് വടക്കുഭാഗത്ത് കൂറ്റൻ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.