ഇ​രി​ങ്ങ​ൽ ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ സ​ർ​വി​സ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് 15 അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള സ​ർ​വി​സ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ഇ​രി​ങ്ങ​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി അ​പ​ക​ട​സ​മ​യ​ത്ത് വ​രാ​തി​രു​ന്ന​തു​കൊ​ണ്ട് വ​ൻ​ദു​ര​ന്തം ത​ല​നാ​രി​ഴ​ക്ക് ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ മ​റു​ഭാ​ഗ​ത്തെ താ​ഴ്ച​യി​ലു​ള്ള, വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സ​ർ​വി​സ് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​ന്റെ മു​ക​ളി​ലേ​ക്കാ​ണ് സു​ര​ക്ഷാ മ​തി​ലി​നാ​യി നി​ർ​മി​ച്ച ക​മ്പി​വേ​ലി​ക​ൾ ത​ക​ർ​ത്ത് കാ​ർ മ​റി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞു​വീ​ണ കാ​റി​ന്റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ൽ​പ​നേ​രം പ​യ്യോ​ളി - വ​ട​ക​ര റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Tags:    
News Summary - Car-Accident-Payyoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.