വീരസ്മരണകളുയർത്തി പടത്തലവൻെറ ജന്മദേശം പയ്യോളിയുടെ യശസ്സ് ഉയർത്തിയതിൽ ധീരദേശാഭിമാനിയും സാമൂതിരി രാജാവിൻെറ പടത്തലവനുമായിരുന്ന കുഞ്ഞാലിമരക്കാരുടെ ജന്മദേശമായ കോട്ടക്കൽ ഗ്രാമത്തിന് പ്രധാന പങ്കുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പിൻെറ കീഴിൽ മരക്കാർ സ്മാരക മ്യൂസിയം ഇവിടെ നിലകൊള്ളുന്നു. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നാണ് മരക്കാരുടെ വസതിയുൾപ്പെടുന്ന മ്യൂസിയം. അടുത്തകാലത്ത് മ്യൂസിയത്തിൽ സൂക്ഷിച്ച പീരങ്കികളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അരങ്ങേറിയിരുന്നു. ഇവിടത്തെ പീരങ്കികളും വെടിയുണ്ടകളും തലശ്ശേരിയിലേക്ക് മാറ്റാനുള്ള സർക്കാർ ശ്രമത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുയർന്നു. ഒടുവിൽ ഹൈകോടതി അനിശ്ചിതകാല സ്റ്റേ പുറപ്പെടുവിച്ചതോടെയാണ് വിഷയം കെട്ടടങ്ങിയത്. മരക്കാരുടെ ചരിത്രമുറങ്ങുന്ന മണ്ണിൽനിന്നുതന്നെയാണ് നഗരസഭ ഡിവിഷനുകളുടെ തുടക്കവും. പടംMUSEUM കോട്ടക്കൽ കുഞ്ഞാലിമരക്കാരുടെ മ്യൂസിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.