ഒളവണ്ണ നാഗത്തുംപാടത്ത് തൂക്കിയിട്ട രണ്ട് നാളികേരങ്ങളിൽ ഹാരമണിയിച്ച നിലയിൽ

ഇന്ന്​ ലോക നാളികേര ദിനം: ചരിത്രത്തിലിപ്പോഴും തൂങ്ങിനിൽപുണ്ട്; ഒളവണ്ണയിലെ ആ നാളികേരം

പന്തീരാങ്കാവ്: ഒളവണ്ണ നാഗത്തുംപാടം പ്രദേശങ്ങളിൽ സജീവമായിരുന്ന നാളികേര കച്ചവടത്തി​െൻറ ഗതകാല ചരിത്രം ഓർമപ്പെടുത്തുകയാണ് 65 വർഷം മുമ്പ്​ ഒളവണ്ണയിലെ കടവരാന്തയിൽ തൂക്കിയിട്ട രണ്ട് നാളികേരങ്ങൾ.അഴിഞ്ഞിലത്തുനിന്ന് തോണിയിൽ മാമ്പുഴയിലൂടെ എത്തിച്ച നാളികേരങ്ങളിൽ രണ്ടെണ്ണം അസാധാരണ വലുപ്പത്തെ തുടർന്നാണ് അന്നത്തെ തൊഴിലാളികൾ മാറ്റിവെച്ച് കെട്ടിത്തൂക്കിയിട്ടത്.

ചിറയക്കാട്ട് അബ്​ദുൽ ഖാദറി​െൻറ കെട്ടിടത്തിൽ നാളികേര കച്ചവടം ചെയ്തിരുന്ന മുഹമ്മദ് ഹാജിയുടെ ജോലിക്കാരായ അയിലാളത്ത് രാരു, പുതിയോട്ടിൽ പോക്കരുട്ടി, പുവ്വത്തുംകണ്ടി ബാബു എന്നിവർ ചേർന്നാണ് രണ്ട് നാളികേരവുമെടുത്ത് കടവരാന്തയിൽ കെട്ടിത്തൂക്കിയത്. ഇവരിൽ പുവ്വത്തുംകണ്ടി ബാബു മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇവിടത്തെ നാളികേര, ചകരി വ്യവസായത്തി​െൻറ പ്രതാപം അവസാനിച്ചെങ്കിലും തൂക്കിയിട്ട നാളികേരം ആരും അഴിച്ചെടുത്തില്ല.

മൂന്ന് പതിറ്റാണ്ടോളമായി എല്ലാ വർഷവും ലോക നാളികേര ദിനത്തോടനുബന്ധിച്ച് ചരിത്രം ഓർമപ്പെടുത്തുന്ന നാളികേരത്തിൽ നാട്ടുകാർ ഹാരമണിയിക്കാറുണ്ട്. നാളികേര ദിനത്തി​െൻറ തലേന്ന് നടത്തിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്​ദുൽ അസീസ്, നാണിയാട്ട് പരീക്കുട്ടി, കോമനാരി നാസർ എന്നിവർ പങ്കടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.