പന്തീരാങ്കാവ്: തെരുവുനായുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരിക്ക്. മുതുവനത്തറ, പൂളേങ്കര ഭാഗങ്ങളിലാണ് നായുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റത്. മതുവനത്തറ എടക്കളപ്പുറത്ത് രാധ (65), തോട്ടൂളി ചന്ദ്രൻ (67), ഭാര്യ രമണി (60)പൂളേങ്കര സ്വദേശിനിയായ സ്ത്രീ എന്നിവരെ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് നായ് കടിച്ചത്. നാലുപേർക്കും മുഖത്തും കൈക്കും തലയിലുമെല്ലാമാണ് ആഴത്തിൽ പരിക്കേറ്റത്.
ചന്ദ്രന് നെറ്റിക്ക് മേലെയും ഭാര്യ രമണിക്ക് കൈക്കും ആഴത്തിലുള്ള മുറിവാണ്. നാലുപേരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നായെ നാട്ടുകാർ പിന്നീട് തല്ലിക്കൊല്ലുകയായിരുന്നു. നായുടെ ജഡം പേ പരിശോധനക്കായി പൂക്കോട് വെറ്ററിനറി കോളജിലേക്ക് കൊണ്ടുപോയി. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും കടിയേറ്റതിനാൽ നാട്ടുകാർ ഭയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.