വാഹന പരിശോധനക്കിടെ മോഷണക്കേസ് പ്രതി പിടിയിൽ

പന്തീരാങ്കാവ്: വാഹന മോഷണ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതി വാഹന പരിശോധനക്കിടെ പിടിയിൽ. മാത്തറ എം.ജി നഗറിൽ വലിയപറമ്പിൽ ആഷിഖാണ് (26) പന്തീരാങ്കാവ് പൊലീസി​െൻറ വാഹന പരിശോധനക്കിടെ വ്യാഴാഴ്ച രാത്രി പെരുമണ്ണയിൽ പിടിയിലായത്.

പന്തീരാങ്കാവിലടക്കം മൂന്ന് സ്​റ്റേഷനുകളിലായി 12 മോഷണ കേസുകളിൽ പ്രതിയാണ് ആഷിഖ്. ഒന്നര മാസം മുമ്പ്​ രാമനാട്ടുകര എസ്.ബി.ഐക്ക് മുന്നിൽ നിന്ന് മോഷ്​ടിച്ച സ്കൂട്ടറി​െൻറ നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടി യാത്ര ചെയ്യുന്നതിനിടെയാണ് പൊലീസിന് സംശയം തോന്നി പിടികൂടിയത്. താക്കോൽ ബൈക്കിൽ തന്നെ വെച്ച് കടകളിലേക്കും മറ്റും കയറിപ്പോവുന്ന യാത്രക്കാരാണ് ഇയാളുടെ മോഷണത്തിനിരയാവുന്നത്. ബൈക്ക് മോഷണത്തിന് പുറമെ ബാറ്ററി, ഗ്യാസ് സിലിണ്ടർ മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്.നല്ലളം സ്​റ്റേഷൻ പരിധിയിൽ മാത്രം ഏഴ് കേസുകൾ ഇയാൾക്കെതിരെയുണ്ട്. കസബ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിൽ റിമാൻഡിലായി ഈയിടെയാണ് ജയിൽ മോചിതനായത്.

പെരുമണ്ണയിൽ ഇയാൾ മോഷ്​ടിച്ച ബൈക്ക് ഫറോക്കിൽ വെച്ച് കണ്ടെടുത്തിരുന്നു. പന്തീരാങ്കാവ് സ്​റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ. ജോസി​െൻറ നേതൃത്വത്തിൽ എസ്.ഐ സി. വിനായകൻ, അനീഷ്, ഹാരിസ്, മുഹമ്മദ്, ജിതിൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - theft case accused caught during vehicle checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.