ബാങ്കിൽ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ചവർ പിടിയിൽ

പന്തീരാങ്കാവ്: പെരുമണ്ണ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച കൊടിയത്തൂർ സ്വദേശികളെ അറസ്റ്റ് ചെയ്തു. ബാങ്ക് അപ്രൈസറുടെ ജാഗ്രതയെ തുടർന്നാണ് തട്ടിപ്പിന് ശ്രമിച്ച കൊടിയത്തൂർ നെല്ലിക്കാപറമ്പ് മാട്ടുമുറിക്കൽ സന്തോഷ് കുമാർ (35), അയൽവാസി കെ. വിഷ്ണു (29) എന്നിവരെ പിടികൂടിയത്.

അഞ്ച് പവൻ വരുന്ന ആഭരണവുമായാണ് ഇരുവരും ചൊവ്വാഴ്ച ബാങ്കിലെത്തിയത്. പണയം വെക്കാനുള്ള അപേക്ഷഫോറം വാങ്ങി പൂരിപ്പിച്ചശേഷം സ്വർണം പരിശോധനക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. ബാങ്ക് അപ്രൈസർ കപിൽ ദേവിന് സംശയംതോന്നിയ ഉടനെ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉറപ്പിച്ചത്.

സെക്രട്ടറിയുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർ നേരത്തെ മറ്റൊരു ബാങ്കിലും ഇത്തരത്തിൽ തട്ടിപ്പിന് ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്തീരാങ്കാവ് എസ്.ഐ മുരളീധരൻ, രഞ്ജിത്ത്, രൂപേഷ്, ഹരിപ്രസാദ്, ഹാരിസ്, കിരൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - man arrested for rolled gold fraud attempt in bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.