ഓമശ്ശേരിയിൽ സർവേ സഭകൾക്ക് തുടക്കം

ഓമശ്ശേരി: സർവേ സഭകൾക്ക്‌ പഞ്ചായത്തിൽ തുടക്കമായി. കേരളത്തിൽ ആദ്യഘട്ടത്തിൽ സർവേ നടക്കുന്ന 200 വില്ലേജുകളിൽ ഉൾപ്പെട്ട പുത്തൂർ വില്ലേജ്‌ പരിധിയിലെ 12 വാർഡുകളിലാണ്‌ സർവേസഭ നടക്കുന്നത്‌. കമ്യൂണിറ്റി ഹാളിൽ ഏഴാം വാർഡ് ഗ്രാമസഭയോടുകൂടിയാണ്‌ പഞ്ചായത്തിലെ സർവേ സഭകൾക്ക്‌ തുടക്കമായത്‌.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെംബർ ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. പുത്തൂർ വില്ലേജ്‌ ഓഫിസർ എൻ. സുജിത്ത്‌, കെ.എസ്‌. ശോഭകുമാരി (ഹെഡ് സർവേയർ, റീസർവേ, കോഴിക്കോട്), കെ. ഉമ്മർ (ഫസ്റ്റ് ഗ്രേഡ് സർവേയർ, റീസർവേ, കോഴിക്കോട്), സിംജുല എന്നിവർ ഡിജിറ്റൽ റീസർവേ വിശദീകരിച്ചു.

ആറാം വാർഡ്‌ സർവേ സഭ ഓമശ്ശേരി ഐ.ഡബ്ല്യൂ.ടി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്‌.പി. ഷഹന ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല സർവേ ജോയന്റ് ഡയറക്ടർ മോഹൻദേവ്‌ മുഖ്യാതിഥിയായിരുന്നു. വാർഡ്‌ മെംബർ സി.എ. ആയിഷ അധ്യക്ഷത വഹിച്ചു.

എട്ടാം വാർഡ്‌‌ സർവേ സഭ 22ന്‌ രണ്ട് മണിക്ക്‌ അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിലും ഒമ്പതാം വാർഡ്‌ 22ന്‌ നാലു മണിക്ക്‌ വെണ്ണക്കോട്‌ സ്കൂളിലും പത്താം വാർഡ്‌ 20ന്‌ മൂന്ന് മണിക്ക്‌ കൈവേലിമുക്ക്‌ മദ്‌റസയിലും പതിനൊന്നാം വാർഡ്‌ 21ന്‌ നാലു മണിക്ക്‌ കെടയത്തൂർ സ്കൂളിലും നടക്കും.

12, 15 വാർഡുകളുടെ സർവേ സഭ 28ന്‌ നാലു മണിക്ക്‌ പുത്തൂർ സ്കൂളിലാണ്‌ ചേരുക. പതിമൂന്നാം വാർഡ്‌ 21ന്‌ മൂന്ന് മണിക്ക്‌ കണിയാർകണ്ടം മദ്‌റസയിലും പതിനാറാം വാർഡ്‌ 28ന്‌ മൂന്ന് മണിക്ക്‌ മങ്ങാട്‌ എൻ.എസ്‌.എസ്‌ഹാളിലും 5, 17 വാർഡ്‌ സർവേ സഭ 27ന്‌ മൂന്ന് മണിക്ക്‌ അരീക്കലിലും നടക്കും.

'എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' നയത്തിന്റെ ഭാഗമായുള്ള പദ്ധതി ജനപങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്‌. സർവേ സഭ എന്നപേരിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗ്രാമസഭകളിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ ഭൂസർവേയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക്‌ നിവാരണം നൽകും.

സർവേ സഭകളിൽ ഡിജിറ്റൽ സർവേ നടപടികൾ വിശദീകരിക്കുന്നതിനും ഭൂവുടമസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്‌. സർവേ സഭകളിൽ പൊതുജനങ്ങൾ പങ്കെടുത്ത്‌ സംശയങ്ങൾക്ക്‌ വ്യക്തത വരുത്തണമെന്ന് പഞ്ചായത്തധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Survey congregations started in Omassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.