പ്രതിഷേധിച്ചു

വടകര: കെ-റെയിൽ വിരുദ്ധ സമരക്കാർക്ക് നേർക്ക് തിരുവനന്തപുരത്ത് നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള കെ. റെയിൽ വിരുദ്ധ സമിതി കുഞ്ഞിപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചെയർമാൻ ഇസ്മായിൽ ഹാജി അജ്മാൻ അധ്യക്ഷത വഹിച്ചു. വി.പി. പ്രകാശൻ, പി. ബാബുരാജ്, വി.കെ. അനിൽകുമാർ, കാസിം നെല്ലോളി, എം. ഇസ്മായിൽ, കെ.പി. രവീന്ദ്രൻ, ഹാരിസ് മുക്കാളി, കെ.പി. വിജയൻ, എം.വി. സെനീദ്, കെ.കെ. ഷെറിൻ കുമാർ എന്നിവർ സംസാരിച്ചു. ചിത്രം അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കെ. റെയിൽ വിരുദ്ധ സമിതി കുഞ്ഞിപ്പള്ളി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം saji 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.