ചുമതലയേറ്റു

പാലേരി: ഐഡിയൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പുതിയ പ്രിൻസിപ്പലായി വിദ്യാഭ്യാസ വിചക്ഷണനും മനഃശാസ്ത്രജ്ഞനുമായ ഡോ. പി.എം. ജവഹർലാൽ . 1991 മുതൽ കേരള ഹൈകോടതിയിലും തൃശൂരിലും അഭിഭാഷകനായിരുന്ന ജവഹർലാൽ സഹോദരന് വാഹനാപകടത്തെത്തുടർന്നുണ്ടായ മനഃശാസ്ത്രപ്രശ്നങ്ങൾ പഠിക്കുന്നതിനായി മനഃശാസ്ത്ര ഗവേഷണ രംഗത്ത് സജീവമാകുകയും മനഃശാസ്ത്രത്തിൽ എം.എസ്.സി, എം.ഫിൽ, പിഎച്ച്.ഡി ബിരുദങ്ങൾ നേടിയതിനുശേഷം വിദ്യാഭ്യാസ മേഖലയിൽ സജീവമാവുകയും ചെയ്തു. കൊല്ലം ജില്ലയിലെ യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്, ഫാത്തിമ ബി.എഡ് കോളജ്, ശബരിഗിരി കോളജ് ഓഫ് എജുക്കേഷൻ, ശബരിഗിരി റെസിഡൻഷ്യൽ സ്കൂൾ, ദ ഓക്സ്ഫഡ് ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിൽ മനഃശാസ്ത്ര അധ്യാപകൻ, സൈക്കോളജിസ്റ്റ് എന്നീ പദവികളിലും കേരളത്തിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷിലും സയൻസിലും ബി.എഡ് ബിരുദവും ഫുഡ് ആൻഡ് നൂട്രീഷ്യൻ, എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. സൗത്ത് അമേരിക്കൻ യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ ഓണററി ഡി.ലിറ്റ് നൽകി ആദരിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനം, കവിത, കഥ എഴുതാറുണ്ട്. ആകാശവാണി സമകാലികത്തിൽ സ്ഥിരമായി പ്രഭാഷണങ്ങളും നടത്താറുണ്ട്. 2021 മുതൽ ഡോ. ജവഹർലാൽ, അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷനിൽ ഇന്റർനാഷനൽ അഫിലിയേറ്റഡ് മെംബറാണ്. Photo:ഡോ. പി.എം. ജവഹർലാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.