കോഴിക്കോട്: ദേശീയ വനിത ദിനത്തോടനുബന്ധിച്ച് എം.ജി.എം മര്‍ക്കസുദ്ദഅവ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ആദരം 2022' എ.ഐ.സി.സി അംഗം ഡോ. എം. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. എടവണ്ണ എ. ജമീലയെ . പാത്തേയ് കുട്ടി അധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷയുടെ കരുത്തും വെളിച്ചവും എന്ന വിഷയത്തില്‍ എം.ജി.എം സംസ്ഥാന പ്രസിഡന്‍റ് സല്‍മ അന്‍വാരിയ്യ, കുടുംബ ശാക്തീകരണ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി സി.ടി. ആയിശ ടീച്ചര്‍ എന്നിവർ പ്രഭാഷണം നടത്തി. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി റഫീക്ക് നല്ലളം, എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. നജാദ്, ഐ.ജി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം റാഫിദ ചങ്ങരംകുളം, അംന അഷ്റഫ്, റുക്സാന വാഴക്കാട്, ഫാത്തിമ അബ്ദുല്‍ വാരിഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.