കുടുംബസംഗമം

തലശ്ശേരി: പുന്നോലിലെ പുരാതനമായ കുഴിച്ചാൽ പൊന്നമ്പത്ത് തറവാട് സംഘടിപ്പിച്ചു. കുടുംബ ട്രസ്റ്റ് ചെയർമാൻ കെ.പി. അൻവർ അധ്യക്ഷത വഹിച്ചു. റഹൂഫ്, അസ്‍ലം, റബീസ്, റസിയ, സാജിത, ഫിദ ഷക്കീർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇഫ ഫാത്തിമ, സെഹ്റ നിഗാഹ്, ഹഫ്സ സിറാജുദ്ദീൻ, അല ഫൈസൽ, ഹൈഫ നൗഫൽ, ഫർഹീൻ, ഇഷ മറിയം എന്നിവരെ ചടങ്ങിൽ ആദരിച്ചു. റാഫി, ഫൈസൽ എന്നിവർ ഉപഹാരങ്ങൾ കൈമാറി. നൗഫൽ ഫ്ലോറ സ്വാഗതവും കെ.പി. അബ്ദുൽഗഫൂർ നന്ദിയും പറഞ്ഞു. പടം..... പുന്നോൽ കുഴിച്ചാൽ പൊന്നമ്പത്ത് തറവാട് കുടുംബസംഗമത്തിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.