കോഴിക്കോട്: ചാലപ്പുറം ഇ.എസ്.ഐ ആശുപത്രിയുടെ പരിസരം നാട്ടുകാർക്ക് ഭീഷണിയാകുന്നതിൽ പ്രതിഷേധിച്ച് സ്റ്റാർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നിൽപ്പു സമരം നടത്തി. വർഷങ്ങളായി പൊളിഞ്ഞു വീഴാറായ കെട്ടിടവും കാട് പിടിച്ചു കിടക്കുന്ന പരിസരവും ഇഴജന്തുക്കൾക്കും നായ്ക്കളുടെയും വിഹാരകേന്ദ്രമാണ്. എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം പണിയണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മുൻവാർഡ് കൗൺസിലർ പടിയേരി ഗോപാലകൃഷ്ണൻ നിൽപ് സമരം ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണനുണ്ണി രാജ അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി മേയർ എ.ടി. അബ്ദുള്ളക്കോയ, കെ.പി. രാമചന്ദ്രൻ, കെ. ഹസൻ കോയ, ഐപ്പ് തോമസ്, ടി.വി. കുഞ്ഞായൻ കോയ, വി. സജീവ്, എ.എം. ശിവരാമൻ, എം. അജയ് ലാൽ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഇ. അനേഷ് കുമാർ സ്വാഗതവും ട്രഷറർ ഇ. പ്രസൂൺ കുമാർ നന്ദിയും പറഞ്ഞു. chalappuram esi ചാലപ്പുറം ഇ.എസ്.ഐ ആശുപത്രിയുടെ പരിസരത്ത് നാട്ടുകാർ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.