കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് മുൻ മെംബർ താഴെവടയം കരുവൻവളപ്പിൽ കെ.വി. (85) നിര്യാതനായി. കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ, കുറ്റ്യാടി പഞ്ചായത്ത് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗം, വടയം ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു നാദാപുരം ഏരിയ കമ്മിറ്റി അംഗം, കുറ്റ്യാടി പഞ്ചായത്ത് സെക്രട്ടറി, തോട്ടക്കാട് മിച്ചഭൂമി സമര വളന്റിയർ, പത്രം ഏജൻറ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ. മക്കൾ: കെ.വി. ഷാജി (കുറ്റ്യാടി പഞ്ചായത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ, കെ.സി. ഇ.യു-(സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയ കമ്മിറ്റി പ്രസിഡൻറ്), കെ.വി. രജീഷ്. മരുമകൾ: ഷിജിന. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കൃഷ്ണപ്പണിക്കർ, ഗോവിന്ദപ്പണിക്കർ, ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ. അബ്ദുല്ല ഹാജി തൊട്ടിൽപാലം: തടവന്റെ പറമ്പത്ത് അബ്ദുല്ല ഹാജി (കാവിലുംപാറ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ട്രഷറർ-75) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ജമാൽ (ബഹ്റൈൻ), സലീന, നസീമ. മരുക്കൾ: റജീന വടേക്കര, കുഞ്ഞബ്ദുല്ല താനിയുള്ളതിൽ (ചങ്ങരംകുളം), പാളയാട്ട് ബഷീർ (ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ). മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് കാവിലുംപാറ ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.