പുസ്തക പ്രകാശനം

ഫറോക്ക്: സതീഷ് ബാബു കൊല്ലമ്പലത്തിന്റെ 'ആകാശം കാണാത്ത നക്ഷത്രങ്ങൾ' എന്ന പുസ്തകം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം മേഖല കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജില്ല പ്രസിഡന്റ് ഡോ. ഹേമന്ത് കുമാർ മന്ത്രിയിൽനിന്നും പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് ഗവൺമെന്റ് ആട്സ് കോളജിലെ പ്രഫ. കബീർ പേങ്ങാട് പുസ്തകം പരിചയപ്പെടുത്തി. മേഖല പ്രസിഡന്റ് പി.പി. രാമചന്ദ്രൻ, സെക്രട്ടറി വി.കെ. ദിലീപ്, പ്രഫസർ ശോഭീന്ദ്രൻ, ശശീധരൻ ഫറോക്ക് ,ഭാനുപ്രകാശ്, ടി. ഉണ്ണികൃഷ്ണൻ, ടി. ബാലകൃഷ്ണൻ നായർ, എം. സജിത്ത്, ഇ. മോഹൻദാസ്, ഒലിവ് പബ്ലിക്കേഷൻ സി.ഇ.ഒ. മുഹസിൻ. കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.