കാരശ്ശേരി കരുവോട്ട് വയലിൽ നശിച്ച വാഴത്തോട്ടം

വേനൽമഴ, കാറ്റ്; വാഴകൃഷിക്ക് വ്യാപകനാശം

മുക്കം: കഴിഞ്ഞദിവസങ്ങളിലുണ്ടായ വേനൽ മഴയിലും കാറ്റിലും മലയോരമേഖലയിൽ വാഴകൃഷിക്ക് വൻ നാശം. കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.

കുലച്ച് വിളവെടുപ്പിന് ഒരുമാസം കൂടി അവശേഷിക്കുന്ന വാഴകളാണ് നിലംപൊത്തിയതിലധികവും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച വിലയാണ് നേന്ത്രക്കായക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷങ്ങളിലെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കർഷകർക്കാണ് വേനൽമഴയും കാറ്റും തിരിച്ചടിയായത്.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയിൽ രവിയുടെ തൊള്ളായിരത്തോളം വാഴകൾ നശിച്ചു. കരുവോട്ട് പാടത്ത് കൃഷിയിറക്കിയ വി.പി. റസാഖ്, സുഹറ കരുവോട്ട് എന്നിവരുടേയും രാഹുൽ തൂങ്ങലിന്റെയും 500ഓളം വാഴകളും നശിച്ചിട്ടുണ്ട്. ബാങ്ക് വായ്പയെടുത്തും പണം കടം വാങ്ങിയുമുൾപ്പെടെ കൃഷിയിറക്കിയ കർഷകർ കൃഷിനാശത്തോടെ ദുരിതത്തിലായിരിക്കുകയാണ്.

Tags:    
News Summary - Summer rain banana crops destoyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.