ശമ്പളവും ഉത്സവബത്തയുമില്ലാതെ സ്​പെഷൽ സ്​കൂൾ ജീവനക്കാർ

മുക്കം: അഞ്ചു മാസമായി ശമ്പളവും ഓണക്കാല ഉത്സവബത്തയുമില്ലാതെ സംസ്ഥാനത്തെ 6000 സ്​പെഷൽ സ്​കൂൾ ജീവനക്കാർ. മാർച്ചിലാണ്​ അവസാനമായി ശമ്പളം ലഭിച്ചത്.

സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള പൊതു വിദ്യാഭ്യാസ വകുപ്പി​െൻറ അംഗീകാരത്തിലുള്ള 350 സ്​െപഷൽ സ്​കൂളുകളാണ് സംസ്ഥാനത്തുള്ളത്​.

സാധാരണ ജൂണിൽ സർക്കാറി​െൻറ പ്രത്യേക ഗ്രാൻഡിലൂടെയാണ് ശമ്പളം ലഭിച്ചിരുന്നത്. കോവിഡ്​ കാരണം ക്ഷേമനിധിയിലില്ലാത്തവർക്കുപോലും സർക്കാറി‍െൻറ 1000 രൂപവരെ ആശ്വാസമായി അനുവദിച്ചെങ്കിലും സ്​പെഷൽ സ്​കൂൾ ജീവനക്കാർക്ക് ലഭിച്ചില്ല. അധ്യാപക, അധ്യാപകേതര ജീവനക്കാർക്കൊന്നും ശമ്പളമില്ല.

സർക്കാറി‍െൻറ 2020-21 വർഷത്തെസാധാരണ പാക്കേജെങ്കിലും മുൻകൂറായി അനുവദിച്ചാൽ ദുരിതത്തിൽനിന്ന് കരകയറാമെന്നാണ്​ ജീവനക്കാർ പറയുന്നത്​.

നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം നൽകി കാത്തിരിക്കുകയാണിവർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.